
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വിഭാഗം ഇന്റർ കൊളീജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.മോഹൻ ശ്രീകുമാർ.സി ഉദ്ഘാടനം ചെയ്തു.കൊമേഴ്സ് വിഭാഗം മേധാവി കമലാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ ജി.കവിദാസ്,അനിത ധർമ്മരാജൻ,സ്വാതി ഘോഷ്,ഡോ.സൗമ്യ,പി.ടി.എ സെക്രട്ടറി ജിതിൻ.ബി എന്നിവർ പങ്കെടുത്തു.ബിസിനസ് ക്വിസ്,മൊബൈൽ ഫോട്ടോഗ്രഫി,ട്രഷർ ഹണ്ട്,വോളിബാൾ,കാരംസ് തുടങ്ങിയ മത്സരങ്ങൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.കണിയാപുരം എം.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |