
തിരുവനന്തപുരം: കളിപ്പാൻകുളത്തെ ഓട നിർമ്മാണം പ്രദേശവാസികൾക്ക് ദുരിതമാകുന്നു. വെട്ടിപ്പൊളിച്ചിട്ട റോഡും തുറന്ന ഓടയും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആറ്റുകാൽ പൊങ്കാല അടുത്തിരിക്കെ പൊങ്കാല ഇടാൻ പോലും സ്ഥലമില്ല. കളിപ്പാൻകുളം റസിഡന്റ്സ് അസോസിയേഷനിലെ കെ.കെ.റോഡിൽ വാഹനം കടന്നുപോകാൻ പോലും കഴിയാത്ത രീതിയിൽ ഓടനിർമ്മാണം തുടങ്ങിയിട്ട് 7മാസമായി. ഇതുവരെ ഓടയിലെ സ്ളാബ് നിർമ്മാണം പൂർത്തിയായിട്ടില്ല. പണി നടക്കുന്ന സമീപത്തെ ഡ്രെയിനേജ് പൊട്ടി മലിനജലം കുടിയപട്ടണം ലെയ്നിൽ കെട്ടികിടക്കുന്ന അവസ്ഥയാണ്. ഇതുകാരണം ഇതിലൂടെയുള്ള യാത്രയും ദുഃസഹമാണ്. സമീപവാസികൾ
ദുർഗന്ധം മൂലം പൊറുതിമുട്ടി. ഇതിന് പുറമെ മണക്കാട് വാർഡിലെ വീടുകളിൽ നിന്നെടുക്കുന്ന മാലിന്യങ്ങളുടെ ബിന്നുകളും ഓട നിർമ്മാണ സ്ളാബുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ രാത്രികാലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. വെള്ളക്കെട്ട് പരിഹരിക്കണമെന്ന നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് ഓട നിർമ്മാണം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |