SignIn
Kerala Kaumudi Online
Monday, 02 March 2026 4.01 AM IST

ആറ്റിങ്ങലിലെ ഗതാഗതപരിഷ്കരണം നടപ്പാക്കാനാകാതെ അധികൃതർ

Increase Font Size Decrease Font Size Print Page
aa

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഗതാഗതപരിഷ്കരണത്തിന് തീരുമാനമായെങ്കിലും നടപ്പിലാക്കാൻ കഴിയാതെ അധികൃതർ. വാഹനങ്ങൾ തിങ്ങിനിറഞ്ഞ് തിരക്കേറിയ പാലസ് റോഡും,ബി.ടി.എസ്.റോഡും വൺവേയാക്കുന്നത് ഉൾപ്പെടെയുള്ള തിരുമാനമാണ് നീണ്ട കാലമായി ചുവപ്പുനാടയിൽ കുരുങ്ങിയത്. കഴിഞ്ഞ വർഷം ചേർന്ന ഗതാഗത പരിഷ്കരണ സമിതിയാണ് നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാരമാർഗങ്ങൾ തീരുമാനിക്കുകയും ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പരിഷ്കരണം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നുമുണ്ടായില്ല. ഗതാഗതപരിഷ്കരണസമിതിയുടെ തീരുമാനം വന്നയുടനെ വൺവേ, നോ പാർക്കിംഗ് ബോർഡുകൾ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാക്കി. പാലസ് റോഡ് വൺ വേയാക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ സ്വദേശിയായ മനു ജില്ലാകളക്ടർക്ക് നിവേദനം നൽകിയിരുന്നു.തുടർന്ന് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ആറ്റിങ്ങൽ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി. പാലസ് റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ പടിഞ്ഞാറേ നാലുമുക്കുവരെയുള്ള ഭാഗത്തെ പ്രശ്നം ചൂണ്ടികാട്ടി ആർ.ടി.ഒ ഗതാഗതപരിഷ്കരണം നടപ്പാക്കുന്നതിനായി പൊലിസ്, മോട്ടോർ വാഹനവകുപ്പ്,പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് പാതയോരത്ത് ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. നടപടികൾ ആരംഭിക്കുന്നതായി ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. ഗതാഗതപരിഷ്കരണസമിതിയുടെ യോഗത്തിൽ പങ്കെടുത്ത മോട്ടോർ വാഹനവകുപ്പ് പ്രതിനിധി ഇക്കാര്യം ശക്തമായി ഉന്നയിച്ചു. തുടർന്നാണ് പാലസ് റോഡ് വൺവേയാക്കാൻ തീരുമാനമെടുത്തത്.പരിഷ്കരണം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ മേൽ ചിലകേന്ദ്രങ്ങളിൽ നിന്ന് വലിയ സമ്മർദ്ദമുള്ളതായാണ് സൂചന. എന്തുവന്നാലും പാലസ്റോഡ് വൺ വേയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണിവർ. നിവൃത്തിയില്ലെങ്കിൽ രാവിലെയും വൈകിട്ടും ഓരോമണിക്കൂർ വൺവേയാക്കാമെന്ന നിർദ്ദേശമാണ് ഇപ്പോൾ നടപ്പിലാക്കിരിക്കുന്നത്.

 ഗതാഗത പരിഷ്കരണം നടപ്പാക്കുമ്പോൾ

കച്ചേരിജംഗ്ഷനിലെ സിഗ്നൽ സംവിധാനം പരിഷ്കരിക്കണമെന്നും. ചിറയിൻകീഴ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ പ്രവേശിക്കാൻ കൂടുതൽ സമയം അനുവദിക്കണം. ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടും ഇതുവരെ പരീക്ഷണം പോലും നടത്താൻ ട്രാഫിക്ക്പൊലീസ് തയ്യാറായിട്ടില്ല.

 ആറ്റിങ്ങൽ പട്ടണത്തെ ഗതാഗത കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ സമഗ്രമായ മാറ്റം കൊണ്ടുവരണം.

വക്കം പ്രകാശ് ആർ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റ്.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.