
പാണത്തൂർ :സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴിൽ കള്ളാർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കള്ളാർ മാവേലി സ്റ്റോർ, സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ഓൺലൈനായി നിർവ്വഹിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ.കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ റീനാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ,വാർഡ് മെമ്പർ സനിതാ ജോസഫ് , പി.കെ.രാമചന്ദ്രൻ,സന്തോഷ് വി.ചാക്കോ, രാഘവൻ കപ്പള്ളി, സി.ബാലകൃഷ്ണൻ നായർ,എച്ച്.ലക്ഷ്മണഭട്ട് , എ.കുഞ്ഞിരാമൻ നായർ,പി.കെ.സുബൈർ എന്നിവർ സംസാരിച്ചു.സപ്ളൈകോ കാഞ്ഞങ്ങാട് ഡിപ്പോ മാനേജർ എം.രവീന്ദ്രൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജി.മാധവൻ പോറ്റി നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |