
തിരുവനന്തപുരം: എം.കെ.രാജേന്ദ്രൻ എഴുതിയ 'കടൽ കാണുന്ന പെൺകുട്ടികൾ" എന്ന കവിതാസമാഹാരം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു. വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനന സ്മാരക ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.യു.നന്ദകുമാർ,ഷാനവാസ് പോങ്ങനാട്,ഗിരിജ കൂടാളി,മടത്തറ സുഗതൻ,എൻ.എസ്.ഷാജികുമാർ,എം.കെ.രാജേന്ദ്രൻ, എൻ.എസ്.അജിത്കുമാർ എന്നിവർ സംസാരിച്ചു. കവിയരങ്ങ് കെ.ജി.സൂരജ് ഉദ്ഘാടനം ചെയ്തു. ക്ലാപ്പന ഷൺമുഖൻ, എൻ.കെ.സുനിൽകുമാർ,ശ്രീവരാഹം മുരളി,സിന്ധു വാസുദേവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |