
തിരുവനന്തപുരം: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് വനിതാ ദിനം ആചരിച്ചു. പുളിമൂട് പി&ടി ഹൗസിൽ നടന്ന സമ്മേളനം വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.കെ.ആരതി സിസ്റ്റർ വിശിഷ്ടാതിഥിയായിരുന്നു. അഡ്വ.പ്രകാശ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. അമ്മിണി നേശമണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.നജീബ്,വി.പരമേശ്വരൻ നായർ,കരിയം ബി.ചന്ദ്രൻ,എം.ശ്രീകുമാരി എന്നിവർ സംസാരിച്ചു. ജലജ ചന്ദ്രൻ,ഷീബ സൂര്യ,ധന്യ.എസ്,നിർമ്മല എന്നിവരെ ആദരിച്ചു. ഗിരിജ സ്വാഗതവും അജിത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |