
കല്ലമ്പലം: പകൽക്കുറി ഗവ.എൽ.പി.എസിൽ പുസ്തകക്കുടുക്കയും ഫാമിലി ഫീസ്റ്റും സംഘടിപ്പിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന തുകകൾ കുടുക്കയിൽ നിക്ഷേപിച്ച് ഇവ ഉപയോഗിച്ച് വീടുകളിൽ ചെറിയ ലൈബ്രറി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടർന്ന് കുട്ടികളുടെ ചിത്ര പ്രദർശനവും നടന്നു. യുവ സാഹിത്യകാരൻ നിതീഷ് മാലുമേൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് മെമ്പർ എം.ഹസീന ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് രതീഷ് എസ്.ആർ അദ്ധ്യക്ഷതയും ഹെഡ്മിസ്ട്രസ് എം.ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിവ്യ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |