
വെള്ളറട: കുമ്പിച്ചൽ കടവ് കാണാൻ കുട്ടമല യു.പി സ്കൂളിലെ കുട്ടികളെത്തി.പരിസ്ഥിതിയെ അടുത്തറിയാനായി വനത്തിനുള്ളിലെ പുരവിമല സ്കൂളും വിദ്യാർത്ഥികൾ സന്ദർശിച്ചു.കഴിഞ്ഞദിവസം രാവിലെയാണ് കുട്ടികൾ അദ്ധ്യാപകരോടൊപ്പം എത്തിയത്.കാൽനടയായി കാരിക്കുഴി,പറത്തി തുടങ്ങിയ പ്രദേശങ്ങളും കണ്ടു.കുമ്പിച്ചൽ കടവിലെ മുൻ കടത്തുകാരനും ഇപ്പോഴത്തെ പാലത്തിന്റെ സെക്യുരിറ്റി ജീവനക്കാരനുമായ സജു കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി.പുരവിമല സ്കൂളിലെത്തിയ കുട്ടികൾ അവിടുത്തെ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ഒരുമിച്ചായിരുന്നു പിന്നീടുള്ള യാത്ര.കാനന ഭംഗി വേണ്ടുവോളം കണ്ട കുട്ടികൾ തിരികെ സ്കൂളിലേക്ക് മടങ്ങി.പ്രഥമാദ്ധ്യാപിക സ്മിതറാണി അദ്ധ്യാപകരായ അഭിലാഷ്,ലീനകുമാരി,ജാസ്മിൻരാജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |