കുടയത്തൂർ: കോളപ്രയിലെ വ്യാപാര സ്ഥാപനങ്ങളിലും സ്കൂളിലും വ്യാപക മോഷണം. ശനിയാഴ്ച രാത്രി കോളപ്ര ഹൈസ്‌കൂൾ ജംഗ്ഷനിലുള്ള മീൻകട, പെട്ടിക്കട, ഹോട്ടൽ, ബാങ്ക് ജംഗ്ഷനിലുള്ള പച്ചക്കറിക്കട, എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. മീൻകടയിൽ സൂക്ഷിച്ചിരുന്ന ഒമ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്ന് വലിയതുക നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |