SignIn
Kerala Kaumudi Online
Saturday, 25 April 2026 9.44 AM IST

വിവാദങ്ങൾക്ക് ഒടുവിൽ ആനവണ്ടി എത്തി

Increase Font Size Decrease Font Size Print Page

bus
ആനവണ്ടിക്ക് കുറത്തിക്കുടിയിൽ സ്വീകരണം നൽകിയപ്പോൾ

അടിമാലി: ഒടുവിൽ ആനവണ്ടി എത്തി, കാടിന്റെ മക്കൾക്ക് ആഹ്ളാദം. കെ.എസ്.ആർ.ടി.സി ട്രയൽ റൺ നടത്തിയിട്ട് സർവീസ് ആരംഭിക്കാത്തതിൽ കുറത്തിക്കുടി നിവാസികൾ പ്രതിഷേധം കടുപ്പിച്ചത് കേരളകൗമുദിയടക്കം വാർത്തയാക്കിയതോടെയാണ് അധികൃതർ വഴങ്ങിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി, വനം വകുപ്പ് അധികൃതർ സർവീസ് തുടങ്ങാൻ പച്ചക്കൊടി കാട്ടി. ഇന്നലെ ഉന്നതിയിലെ ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ബസിന് സ്വീകരണം നൽകി. കഴിഞ്ഞ ദിവസം മാങ്കുളത്ത് ബസ് എത്തുകയും കുറത്തിക്കുടിയിൽ സ്വീകരണം നൽകുകയും ചെയ്തിരുന്നു. കുടിയിലെ ജനങ്ങൾ ആഹ്ളാദത്തിലായതിന് തൊട്ടുപിന്നാലെയാണ് ബസ് വരാതെയായത്. സർവീസ് ആരംഭിച്ചിട്ടില്ലെന്നും ട്രയൽ റൺ മാത്രമാണ് നടത്തുന്നതെന്നും സബ് ഡിപ്പോ അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് പ്രശ്ന പരിഹാരത്തിനായി കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഉദ്യോസ്ഥർ വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ വാർത്ത വന്നതോടെയാണ് അധികൃതർ നിലപാട് മാറ്റിയത്. ഇന്നലെ ബസ് എത്തിയപ്പോൾ കുറത്തിക്കുടി കാണി ബിനോയി ബേബി, ഫാ. ജോർജ്ജ് കൊല്ലംപറമ്പിൽ പി.ടി. മാണി, അനിൽ കോലോത്ത്, ബിജു മുകളേൽ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.