
മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ കളത്തറ ഗോപന്റെ വഴി പിണക്കി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ലൈബറി ഹാളിൽ നടന്നു. സിൽവിക്കുട്ടി ജോസഫിന്റെ അദ്ധ്യക്ഷതയിൽ എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.രാമൻ പ്രകാശനം ചെയ്ത പുസ്തകം ദുർഗ്ഗാപ്രസാദും സുബിൻ അമ്പി തറയിലും ചേർന്ന് സ്വീകരിച്ചു. ജയശ്രീ പള്ളിക്കൽ, അഭിരാം എസ്. എന്നിവർ പുസ്തകം പരിചയപ്പെടുത്തി. ബാബു സക്കറിയ, രാംപ്രകാശ്, സനൽ ചക്രപാണി, രശ്മി കേളു എന്നിവർ ആശംസകളർപ്പിച്ചു. കളത്തറ ഗോപൻ മറുപടി പ്രസംഗം നടത്തി. തുടർന്ന് മനോജ് നീലകണ്ഠന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച
കവിയരങ്ങ് സുനിൽ മാലൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസ് ഓവേലിൽ, എം.സി. സുരേഷ്, ശ്യാംകുമാർ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ടി. ബി. അജീഷ് കുമാർ സ്വാഗതവും കെ.സി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |