തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാലയിലെ സ്കോളർഷിപ്പോടെയുള്ള സിവിൽ സർവീസ് പഠനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് എന്ന ഉന്നത ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ നൂറുൽ ഇസ്‌ലാം സർവകലാശാല സുവർണ്ണാവസരമൊരുക്കുന്നു. ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങൾ വഴി വിദ്യാർത്ഥികൾക്ക് ഈ അപൂർവ അവസരം പ്രയോജനപ്പെടുത്താമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ബി.എ പൊളിറ്റിക്കൽ സയൻസ് സിലബസിനോടൊപ്പം സിവിൽ സർവീസ് പരീക്ഷകൾക്ക് അനുസൃതമായ പരിശീലനവും സംയോജിപ്പിച്ചുള്ള റസിഡൻഷ്യൽ പ്രോഗ്രാമാണ് സർവകലാശാല ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. മികച്ച ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.വിവരങ്ങൾക്കും രജിസ്ട്രേഷനും: 8943352456.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |