
ആലപ്പുഴ: പുഞ്ചക്കൃഷി നെല്ല് സംഭരണത്തിൽ മില്ലുകാരുടെ കിഴിവ് കൊള്ളയ്ക്കെതിരെ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 25ന് മങ്കൊമ്പ് പാഡി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തും.യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി സാം ഈപ്പൻ, മറ്റ് ഭാരവാഹികളായ സോണിച്ചൻ പുളുങ്കുന്ന്,കെ.ബി മോഹനൻ, ജോസ് കാവനാട്, പി.ആർ സതീശൻ, പി.വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ,സന്തോഷ് പറമ്പശ്ശേരി, ഷാജി മുടന്താഞ്ജലി,കാർത്തികേയൻ കൈനകരി,വിശ്വനാഥ പിള്ള ഹരിപ്പാട്, സുനു പി.ജോർജ്,റോയ് ഊരാംവേലിൽ,മാത്യു തോമസ്,പി.എസ് വേണു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |