
ഹരിപ്പാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് ഹരിപ്പാട് നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. രാവിലെ 10.30 ന് ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ കെ.പി.സി.സി മുൻപ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുഖ്യാതിഥിയായിരിക്കും. യോഗത്തിൽ യു.ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |