
പൂവാർ: ഗുണനിലവാരമുള്ള മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്ന ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി, കാരോട് ചാരോട്ടുകോണം ജമാഅത്ത് പള്ളിക്ക് സമീപം പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ്.ബി.എഫ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ,പഞ്ചായത്ത് അംഗങ്ങളായ അശ്വതി പ്രമോദ്,കെ.ശൈലജ,അരുൺ,ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് കാന്തല്ലൂർ സജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |