SignIn
Kerala Kaumudi Online
Saturday, 25 April 2026 7.26 AM IST

പൊള്ളുന്ന ചൂടിനെ അതിജീവിച്ച് പ്രചാരണം ശക്തം

Increase Font Size Decrease Font Size Print Page
photo

നെടുമങ്ങാട്: പൊള്ളുന്ന ചൂടിനെ അതിജീവിച്ച് സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചാരണരംഗത്ത് സജീവം. അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിന്റെ റോഡ് ഷോ ഇന്ന് രാവിലെ 9ന് പൂവച്ചലിൽ ശശി തരൂർ എം.പി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് ആര്യനാട്ട് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും വിതുര ജഴ്സിഫാമിലും ട്രൈബൽ സെറ്റിൽമെന്റിലും സന്ദർശനം നടത്തും.ആര്യനാട്,ഉഴമലയ്ക്കൽ,അരുവിക്കര,പൂവച്ചൽ പഞ്ചായത്ത് കൺവൻഷനുകളും നടക്കും.

അരുവിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നലെ ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിൽ നടന്നു.സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.ആനാവൂർ നാഗപ്പൻ,കെ.എസ്.സുനിൽകുമാർ,ഉഴമലയ്ക്കൽ വേണുഗോപാൽ, പി.എസ്.മധുസൂദനൻ,എം.എസ്.റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർത്ഥി വിവേക് ഗോപന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് 5ന് ആര്യനാട് ആതിര ഓഡിറ്റോറിയത്തിൽ മേയർ വി.വി.രാജേഷ് ഉദ്‌ഘാടനം ചെയ്യും.വിവേക് ഗോപൻ ഇന്നലെ വെള്ളനാട്,കുറ്റിച്ചൽ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി.

നെടുമങ്ങാട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി യുവരാജ് ഗോകുലിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപി,ശോഭ കരന്തലാജെ,പ്രകാശ് ജാവദേക്കർ തുടങ്ങിയവരുടെ വൻനിരയാണ് കളത്തിലുള്ളത്.മുഖവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം,പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,അയിരൂപ്പാറ കുലിക്കാട്ട് കോണം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ഉത്സവത്തിൽ പങ്കെടുത്ത് ഭാരവാഹികളോടും ഭക്തരോടും വോട്ടുതേടി.വാവറയമ്പലം,തച്ചപ്പള്ളി, മംഗലത്ത്നട പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വോട്ടഭ്യർത്ഥിച്ചു.വെമ്പായം,പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെയും നേരിൽക്കണ്ടു.

യു.ഡി.എഫ് സ്ഥാനാർത്ഥി മീനാങ്കൽ കുമാറും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിലും ഇന്നലെ മുഖവൂർ ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിൽ സമൂഹ പൊങ്കാലയിലും ചടങ്ങുകളിലും പങ്കുചേർന്നു.മീനാങ്കൽകുമാർ ഇന്ന് രാവിലെ പോത്തൻകോട് മേഖലയിലും ഉച്ചകഴിഞ്ഞ് വട്ടപ്പാറ മേഖലയിലും കവല സന്ദർശനം നടത്തും.ജി.ആർ.അനിലിന്റെ മേഖല കൺവെൻഷനുകൾ പൂർത്തിയായി.ഇന്ന് മുതൽ കുടുംബ യോഗങ്ങൾ ആരംഭിക്കും.കരകുളം പഞ്ചായത്തിലെ മുക്കോല,വട്ടപ്പാറ,കരകുളം മേഖലകളിലായി പന്ത്രണ്ട് കുടുംബയോഗങ്ങൾ ഇന്ന് ചേരും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ മുന്നോടിയായി മീനാങ്കൽ കുമാർ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ വസതിയിലെത്തി അനുഗ്രഹം തേടി. മീനാങ്കൽ കുമാറിന്റെ മേഖലാ കൺവെൻഷനുകൾ നാളെ ആരംഭിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.