കല്ലറ: കാട്ടുപന്നികൾ പെറ്റുപെരുകിയതോടെ കല്ലറ നിവാസികൾ ദുരിതത്തിൽ.കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ,വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകരും കടുത്ത പ്രയാസത്തിലാണ്.
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ,നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ കഴിയാത്തതിനാൽ കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു.ഇലക്ഷൻ വിജ്ഞാപനം വന്നതോടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലൈസൻസുള്ള തോക്കുകളെല്ലാം സറണ്ടർ ചെയ്തുകഴിഞ്ഞു.അതിനാലാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ കഴിയാത്തത്.കപ്പയും പച്ചക്കറികളും നെല്ലും വിളവെടുക്കേണ്ട സമയമായതിനാൽ കാട്ടുപന്നി ഭീതിയിലാണ് കർഷകർ. പകൽ പോലും കാട്ടുപന്നികൾ കൃഷിയിടത്തിലിറങ്ങി നഷ്ടം വരുത്താറുണ്ട്.
ഇപ്പോൾ പടക്കം പൊട്ടിച്ചും ലൈറ്റ് തെളിച്ചും പന്നിയെ തുരത്താനുള്ള ശ്രമത്തിലാണ് കർഷകർ.കാട്ടുപന്നിയെ പേടിച്ചോടി അപകടത്തിൽപ്പെടുന്നവരും നിരവധിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |