SignIn
Kerala Kaumudi Online
Saturday, 25 April 2026 7.49 AM IST

കെ.എസ്.ചിത്ര പണിമൂല അമ്മ പുരസ്കാരം ഏറ്റുവാങ്ങി

Increase Font Size Decrease Font Size Print Page
1

പോത്തൻകോട്: ഈ വർഷത്തെ പണിമൂല അമ്മ പുരസ്കാരം കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര ഏറ്റുവാങ്ങി.മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല വിസിയും നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ.ജയകുമാറാണ് പുരസ്കാരം ചിത്രയ്ക്ക് കൈമാറിയത്. പുരസ്കാരലബ്ധിക്ക് പിന്നാലെ പണിമൂലയിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് കാണികളുടെ ആഗ്രഹപ്രകാരം വേദിയിൽ ചിത്ര ഗാനമാലപിച്ചു. തുടർന്ന് നിറഞ്ഞ കൈയടികളോടെ സദസ് ഒരുമിച്ച് എഴുന്നേറ്റുനിന്ന് ചിത്രയ്ക്ക് ആദരവ് നൽകി.

മന്ത്രി ജി.ആർ.അനിൽ,പഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു,പണിമൂല വാർഡ് അംഗം ഡി.ദിലീപ്കുമാർ,ഡീഹാർ ബിയൻ ലൈഫ് സയൻസ് എം.ഡി ഡോ.ഹരീഷ് ജെ,പണിമൂല ദേവസ്വം പ്രസിഡന്റ് എസ്.നാരായണൻ നായർ,സെക്രട്ടറി കെ.വിജയകുമാരൻനായർ,ഖജാൻജി ആർ.ബാലഗോപാൽ,വൈസ് പ്രസിഡന്റുമാരായ ജി.ഗിരീശൻ,വി.ഹരികുമാർ,ജോയിന്റ് സെക്രട്ടറിമാരായ ആർ.അരുൺകുമാർ,ഡി.ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.