SignIn
Kerala Kaumudi Online
Saturday, 25 April 2026 7.25 AM IST

നീണ്ട നിയമ പോരാട്ടം ഉപ്പുതറ വില്ലേജിലെ ഭൂപ്രശ്നത്തിന് പരിഹാരമാകുന്നു

Increase Font Size Decrease Font Size Print Page

കട്ടപ്പന: തന്റെ നീണ്ട നിയമപോരാട്ടം ഉപ്പുതറ വില്ലേജിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കുറിക്കുന്നുവെന്ന് പൊതു പ്രവർത്തകൻ ബാബു മേച്ചേരി. വില്ലേജിലെ 338 ഉൾപ്പെടെ 10 സർവേ നമ്പരിലാണ് രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂപ്രശ്നങ്ങൾ ഉണ്ടായിരുന്നത്. ആർ.ഒ.ആർ. സർട്ടിഫിക്കറ്റുകൾ നൽകുന്നതിനോ , കരം ഒടുക്കുന്നതിനോ, പോക്കുവരവുകൾ തടസപ്പെടുത്തിയും ഉപ്പുതറ വില്ലേജിൽ ഉത്തരവുണ്ടായിരുന്നു. 2016 മുതൽ വില്ലേജിലെ 2500 ഓളം കർഷകർ ഭൂപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്നു. 67 ദിവസം ഇടതുപക്ഷ പാർട്ടികളും വ്യാപാരികളും വില്ലേജിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തിയിട്ടുണ്ട്. എന്നാൽ 10 വർഷമായി റവന്യു ഭരിക്കുന്ന സി.പി.ഐ.യോ അവരുടെ എം.എൽ.എ.മാരോ വിഷയത്തിൽ ചെറുവിരൽ അനക്കിയിട്ടില്ല. സി.പി.ഐ. സ്ഥാനാർഥി എന്ത് ധാർമികതയുടെ പുറത്താണ് ദുരിതത്തിലായ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. താൻ 10 വർഷമായി നടത്തിയ നിയമപോരാട്ടമാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. പ്രശ്നപരിഹാരത്തിന്റെ അവകാശം ഏറ്റെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താൻ ആളുകൾ തയാറെടുക്കുന്നുവെന്നും ബാബു മേച്ചേരി , ബി.ജി. വർഗീസ് എന്നിവർ പറഞ്ഞു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.