
ഇരിട്ടി: ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ആചാര്യ വരണത്തിനും മുളയിട്ട് പൂജക്കും ശേഷം നിരവധി ഭക്തജനങ്ങളുടെ സാനിധ്യത്തിൽ വിലങ്ങരയില്ലത്തിന്റെ കാർമ്മികത്വത്തിൽ ശ്രീജിത്ത് നമ്പൂതിരിയാണ് കൊടിയേറ്റ് നടത്തിയത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി പ്രഭാഷണം നടത്തി. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു . ഇന്ന് രാവിലെ 10 മണിയോടെ പ്രതിമാസ മൃത്യുഞ്ജഹോമം നടക്കും. തുടർന്ന് 11മണിക്ക് നടക്കുന്ന മാതൃസംഗമത്തിൽ കെ.വി.മീര ടീച്ചർ പ്രഭാഷണം നടത്തും. രാത്രി 9 മണിക്ക് ദേവഗീതം ഭജൻസ് ബംഗളൂരു നയിക്കുന്ന ഭജൻ സന്ധ്യയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |