SignIn
Kerala Kaumudi Online
Saturday, 25 April 2026 4.46 AM IST

വേനൽ കടുത്തു,​ കുടിവെള്ളത്തിനായി നെട്ടോട്ടമോടി ഗ്രാമീണർ

Increase Font Size Decrease Font Size Print Page

പാലോട്: വേനൽ കടുത്തു, തോടുകളും ആറുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയാണ്. മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ലെന്ന ആശങ്കയുമുണ്ട്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഏറെ വലയുന്നത്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മാലിന്യവാഹിനിയായി നദികൾ

പ്ലാസ്റ്റിക്, അറവുമാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി വാമനപുരം നദി മലിനമായിരിക്കുകയാണ്. കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്,ചെറ്റച്ചൽ,താവയ്ക്കൽ,കുണ്ടാളംകുഴി എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്നതും ഈ നദിയിൽ നിന്നാണ്. ഈ വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡറിട്ടാണ് കുടിവെള്ളമായി നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ടും മാസങ്ങളായി. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിനു സമീപത്തെ കുടിവെള്ളടാങ്കിൽ എത്തിച്ച് അവിടെനിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്കെത്തുന്നത്.

കുടിവെള്ളം കിട്ടാത്ത ഇടങ്ങൾ

നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ, ഓട്ടുപാലം,പച്ച കാലൻകാവ്,നാഗര,വാഴപ്പാറ,വട്ടപ്പൻകാട്, കള്ളിപ്പാറ,ആനകുളം,നളന്ദ,പാലുവള്ളി,വെമ്പ്,കുറുപുഴ,ഒൻപത്ഏക്കർ കോളനി,വട്ടപ്പൻകാട്,താന്നിമൂട്, ആശാരിവിളാകം,പനച്ചക്കുന്ന്,വാഴപ്പാറ,ദൈവപ്പുര,കട്ടക്കാൽ,പറങ്കിമാംവിള,വേലാംകോണം, മത്തായിക്കോണം, പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള,കുണ്ടാളംകുഴി,മാന്തുരുത്തി,പാറക്കോണം, ഞാറനീലി,ഇലഞ്ചിയം,ഇടിഞ്ഞാർ,ബ്രൈമൂർ,കരിമൺകോട്,വട്ടക്കരിക്കകം.

ആശ്രയം പൈപ്പ് വെള്ളം

ഗ്രാമീണ മേഖലയിലെ മിക്കസ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. പാറനിറഞ്ഞ പ്രദേശമായതിനാൽ ഇവിടങ്ങളിൽ കിണർ വെള്ളം ലഭിക്കില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കിലോമീറ്ററുകളോളം കാൽനടയായി നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഈ പ്രദേശവാസികൾക്ക് അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കണം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.