
നേമം: സുരക്ഷാ വേലിയില്ലാതെ റെയിൽപ്പാത ഇരട്ടിപ്പ് നടക്കുന്നത് കാരണം നേമം വട്ടവിള സുരേഷ് റോഡിൽ ജനങ്ങളുടെ ദുരിതയാത്ര. ഞായറാഴ്ച വൈകിട്ട് ഏഴോടെ ഇവിടെ 30 അടി താഴ്ചയിലേയ്‌ക്ക് ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
ഓട്ടോ ഡ്രൈവർ രാജീവ്,ഭാര്യ രജിത,3 വയസുള്ള മകൻ റിഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റെയിൽവേ ജോലികളുടെ ഭാഗമായി 30 അടിയോളം താഴ്ചയുള്ള ഭാഗത്ത് യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാത്തതാണ് അപകടത്തിന് കാരണം.
അപകടാവസ്ഥ ചൂണ്ടിക്കാട്ടി വട്ടവിള സുരേഷ് റോഡ് ആക്ഷൻ കൗൺസിലും റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസും പലതവണ റെയിൽവേ അധികൃതർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്ന് ആക്ഷൻ കൗൺസിൽ സെക്രട്ടറി ബി.എസ്.അനിൽകുമാർ പറഞ്ഞു. മാർച്ച് 17ന് കളക്ട്രേറ്റിൽ നടന്ന ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ ഹിയറിംഗിലും സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ ഒരുക്കാമെന്ന് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നതാണെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |