
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ആൾ സെയിന്റ്സ് കോളേജ് എസ്.എൻ.എസ് വോളന്റിയർമാർ,ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ ഹരിത റാലി,മനുഷ്യച്ചങ്ങല,സിഗ്‌നേച്ചർ ക്യാമ്പയിൻ, ഹരിത പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. ഹരിത റാലി ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അരുൺ രാജ് ഉദ്ഘടാനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ദീപക് പി.കെ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശരൺകുമാർ എസ്.ആർ,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്,ലത,സബീന,സിമി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |