
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പരിപാലന,മദ്യവർജ്ജന കമ്മീഷന്റെ നേതൃത്വത്തിൽ ലോക ആരോഗ്യ ദിനാചരണം 2026 സംഘടിപ്പിച്ചു.എൻ.ഐ.ഡി.എസ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ചു.എൻ.ഐ.ഡി.എസ് പ്രസിഡന്റ് ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു.കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ,മേഖല കോഓർഡിനേറ്റർ ഫാ.രാജേഷ്.എസ് കുറിച്ചിയിൽ,ഡോക്ടേഴ്സ് ഫോം സെക്രട്ടറി ഡോ.റെയ്മണ്ട്,നഴ്സറി കോഓർഡിനേറ്റർ ലളിത,ആനിമേറ്റർ ക്രിസ്റ്റൽ ഭായി,ഷീബ എന്നിവർ പങ്കെടുത്തു.നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ജോയ് ജോൺനെ മെമ്മന്റോ നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |