
വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിന്റെ 42-ാമത് കോൺവെക്കേഷൻ ഡേ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.ഡിപ്പാർട്ട്മെന്റ് ഒഫ് എജുക്കേഷൻ അസോസിയേറ്റ് പ്രൊഫസറും കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ ലേണിംഗ് എൻജിനീയറിംഗ് ആൻഡ് സസ്‌റ്റൈനബിലിറ്റി എജുക്കേഷൻ ഓണററി ഡയറക്ടറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഡോ. ദിവ്യ. സി.സേനൻ മുഖ്യാതിഥിയായിരുന്നു.യു.പി.എസ്.സി പരീക്ഷയിൽ 57-ാം റാങ്ക് കരസ്ഥമാക്കിയ ശ്രീജ.ജെ.എസിനെ ചടങ്ങിൽ അനുമോദിച്ചു.സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ, പ്രിൻസിപ്പൽ ഡോ.പൂജ.എസ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡോ.സജിത്ത് വിജയരാഘവൻ, പൂർണ്ണ എജുക്കേഷൻ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |