
പാറശാല: പാറശാല നിയമസഭാ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയുക്തരായ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശാനുസരണം വിതരണം ചെയ്ത പോളിംഗ് സാമഗ്രികളുമായി പ്രത്യേക വാഹനങ്ങളിൽ പോളിംഗ് കേന്ദ്രങ്ങളിലെത്തി.പാറശാല ഗവ.വി.എച്ച്.എസ്.സ്‌കൂളിലെ പോളിംഗ് സാമഗ്രികളുടെ ഡിസ്‌ട്രിബ്യൂഷൻ ആൻഡ് റിസീവിംഗ് കേന്ദ്രത്തിൽ എത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ പോളിംഗ് കേന്ദ്രങ്ങളിലേക്ക് തിരിച്ചത്.കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗസ്ഥർ ഇന്നലെത്തന്നെ ബൂത്തുകൾ ക്രമീകരിച്ചു. ഇന്ന് രാവിലെ 7മുതൽ വൈകിട്ട് 6വരെയാണ് വോട്ടിംഗ്.പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രത്യേക പൊലീസ് സേനയെ വിന്യസിച്ചു.വോട്ടിംഗ് സമാപിച്ചശേഷം പോളിംഗ് സാമഗ്രികളുമായി ഡിസ്‌ട്രിബ്യൂഷൻ ആൻഡ് റിസീവിംഗ് കേന്ദ്രത്തിൽ തിരിച്ചെത്തി മടക്കി നൽകിയ ശേഷമേ ഉദ്യോഗസ്ഥർക്ക് മടങ്ങാനാകൂ..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |