SignIn
Kerala Kaumudi Online
Saturday, 25 April 2026 4.25 AM IST

വാശിയോടെ പോളിംഗ്, പ്രതീക്ഷയിൽ മുന്നണികൾ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: മുന്നണികളുടെ വാശിയേറിയ പ്രചാരണങ്ങളുടെ ചുവടുപിടിച്ച്,​അതേ വാശിയോടെ വോട്ടർമാർ പോളിംഗ്‌ ബൂത്തുകളിലെത്തിയപ്പോൾ ജില്ലയിലെ പോളിംഗ് ശതമാനത്തിൽ വൻ വർദ്ധന.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 4.93 ശതമാനത്തിന്റെ വർദ്ധനയിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്.

ജില്ലയിലെ കടുത്ത പോരാട്ടം നടന്ന 14 മണ്ഡലങ്ങളിലും ഒരേ വാശിയോടെയാണ് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്.രാവിലെ 6.30ന് മോക് പോളിംഗ്‌ നടക്കുമ്പോൾ തന്നെ പോളിംഗ്‌ ബൂത്തുകൾക്ക് മുന്നിൽ മലയോര,തീരദേശ മണ്ഡലങ്ങളിലടക്കം വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്.പോളിംഗ് അവസാനിക്കുന്നതുവരെ ഗ്രാമ - നഗര വ്യത്യാസമില്ലാതെ ജില്ലയിലെ 4,164 ബൂത്തുകൾക്ക് മുന്നിലും വോട്ടർമാർക്ക് കുറവുണ്ടായില്ല.

രാവിലെ 9ന് ആദ്യ വിവരം പുറത്തുവരുമ്പോൾ വട്ടിയൂർക്കാവ് മണ്ഡലത്തിലായിരുന്നു ഉയർന്ന പോളിംഗ്.17.04 ശതമാനം.നേമം,നെടുമങ്ങാട്,കാട്ടാക്കട,കഴക്കൂട്ടം മണ്ഡലങ്ങളിൽ 16 ശതമാനത്തിന് മേലെയായിരുന്നു പോളിംഗ്.ആ സമയങ്ങളിൽ ഗ്രാമ മേഖലയിലെ മണ്ഡലങ്ങളിലും 13 മുതൽ 15 വരെയായിരുന്നു പോളിംഗ് ശതമാനം. 9.30ആയപ്പോൾ ജില്ലയിലാകെ 16.23 ശതമാനം പേർ വോട്ട് ചെയ്തു. 9.40ആയപ്പോൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ 18 ശതമാനം പോളിംഗായി.

11.10ന് ജില്ലയിൽ 28.83 ശതമാനമായി പോളിംഗ് ഉയർന്നു.ഉച്ചയ്‌ക്ക് 11.30 ആയപ്പോൾ ജില്ലയിലെ ആകെ പോളിംഗ് 33.37 ശതമാനമായി. അപ്പോൾ കഴക്കൂട്ടം മണ്ഡലം തന്നെ മുന്നിലെത്തി. 36.03 ശതമാനമായിരുന്നു ഇവിടെ പോളിംഗ്. ഒരുമണിയായപ്പോൾ ആറു മണ്ഡലങ്ങളിൽ പോളിംഗ് 50 ശതമാനം കടന്നു. കഴക്കൂട്ടം - 51.49,അരുവിക്കര - 50.35,നേമം - 51.02,വട്ടിയൂർക്കാവ് - 51.52,കാട്ടാക്കട - 51.18,നെടുമങ്ങാട് - 51.06 എന്നിങ്ങനെയാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങൾ.

ഉച്ചകഴിഞ്ഞതോടെ ഗ്രാമമേഖലയിൽ മണ്ഡലങ്ങളിൽ വോട്ടിംഗ്‌ ശതമാനം കൂടി.ജില്ലയിലാകെ 61.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി.എന്നാൽ വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ്,കോവളം തുടങ്ങിയ തീരദേശ മണ്ഡലങ്ങളിൽ 57 ശതമാനം പോളിംഗ് മാത്രമേ ഉണ്ടായുള്ളൂ.വൈകിട്ട് 5.27 ന് ലഭിച്ച കണക്കനുസരിച്ച് ജില്ലയിലെ ആകെ പോളിംഗ് 74.07 ശതമാനമായി വർദ്ധിച്ചു.നേമം,കാട്ടാക്കട മണ്ഡലങ്ങളിൽ 77 ശതമാനത്തിന് മുകളിലായി പോളിംഗ് ഉയർന്നു.പോളിംഗ് അവസാനിച്ചശേഷം രാത്രി 9.15വരെ ജില്ലയിൽ 76.99 ശതമാനം പോളിംഗാണ് ആകെ നടന്നത്.
കാട്ടാക്കട,നേമം മണ്ഡലങ്ങളാണ് ജില്ലയിൽ ഉയർന്നുനിൽക്കുന്നത്.കാട്ടാക്കടയിൽ 80.72 ശതമാനവും നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ്.ഏറ്റവും കുറവ് വർക്കലയിലാണ്.വർക്കലയിൽ 73.96 ശതമാനമാണ് പോളിംഗ്.

ജില്ലയിൽ ആകെ 12,13,858 പുരുഷ വോട്ടർമാരും 13,30,664 സ്ത്രീ വോട്ടർമാരും 52 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമടക്കം ആകെ 25,44,574 വോട്ടർമാരാണുള്ളത്. പോളിംഗ് കണക്കുകൾ ഇനിയും വർദ്ധിക്കും.പോളിംഗിലെ ഈ വർദ്ധന ആരെ തുണയ്ക്കുമെന്നറിയാൻ മേയ് 4 വരെ കാത്തിരിക്കണം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.