
തിരുവനന്തപുരം: ചിത്രകലാസംഘത്തിന്റെ ഇരുപതാമത് വാർഷികാഘോഷവും ചിത്രപ്രദർശനവും തിരുവനന്തപുരം മ്യൂസിയം ഗ്യാലറിയിൽ ആരംഭിച്ചു.ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജോജി ജോൺ അദ്ധ്യക്ഷനായി.മാദ്ധ്യമപ്രവർത്തകരായ എം.ബി.സന്തോഷ്,എസ്.അജിത് കുമാർ,ചിത്രകാരൻ ഷാജി പാൽക്കുളങ്ങര,എം.എസ്.മോഹൻ,അനിൽ രവി എന്നിവർ പങ്കെടുത്തു.കേരളത്തിനകത്തും പുറത്തുമുള്ള 15 ഓളം കലാകാരന്മാരുടെ രചനകളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.10 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം 19ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |