
നെടുമങ്ങാട്: നെടുമങ്ങാട് മേഖല സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസും പ്രതിഭകൾക്ക് ആദരവും സംഘടിപ്പിച്ചു.കവി അയ്യപ്പൻ വീഥിയിൽ നടന്ന കൂട്ടായ്മ നടി കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവും ചരിത്രകാരനുമായ വെള്ളനാട് രാമചന്ദ്രനെ ആദരിച്ചു.സിനിമാ സംവിധായകൻ വി.സി.അഭിലാഷ്,സാഹിത്യകാരൻ വട്ടപറമ്പിൽ പീതാംബരൻ,മഹേഷ്, വേങ്കോട് അനിൽ എന്നിവർ പങ്കെടുത്തു.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.സിയാദ് സ്വാഗതവും ജെ.ഷാജികുമാർ നന്ദിയും പറഞ്ഞു.സാംസ്കാരിക സദസിന്റെ ഭാഗമായി ജയചന്ദ്രൻ കടമ്പനാടിന്റെ ഗാനാലാപനവും രാജേഷ് ട്വിങ്കിളിന്റെ ഏകപാത്ര നാടകവും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |