
തളിപ്പറമ്പ്: പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി. കാവുങ്കൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടുകൂടിയാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര മുതുകുട ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്.തുടർന്ന് ക്ഷേത്രത്തിൽ അരിയളവും നടന്നു. ഉത്സവത്തോടനുബന്ധിച്ച് പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തിൽ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അഞ്ചു മണിക്ക് ഗണപതിഹോമം നടക്കും. ഇന്ന് വൈകുന്നേരം ആറരക്ക് ഇരട്ടതായമ്പക.സന്ധ്യക്ക് നിറമാല ,
ദീപരാധന.തുടർന്ന് പഞ്ചവാദ്യം, തിടമ്പ് നൃത്തം എന്നിവയുണ്ടാകും. രാത്രി 8 മണിക്ക് പ്രസാദസദ്യ. തുടർന്ന് ഇരുട്ടിന്റെ ആത്മാവ് നാടകം അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |