
കൊച്ചി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ എൻ.പി.സി.ഐ ഭാരത് ബിൽപേ ലിമിറ്റഡിന്റെ ബാങ്കിംഗ് കണക്ട് പ്ലാറ്റ്ഫോമിൽ ഇനി മുതൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ലഭ്യമാകും. ഇതിലൂടെ ബാങ്കിന്റെ 3.7 കോടി ഉപഭോക്താക്കൾക്ക് രാജ്യത്തെ 4,800-ലധികം വ്യാപാരികൾക്കിടയിൽ അതിവേഗത്തിലുള്ള ചെക്കൗട്ട് സംവിധാനവും ലളിതമായ നെറ്റ് ബാങ്കിംഗ് അനുഭവവും ലഭ്യമാകും. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് ഉൾപ്പെടെ എട്ട് പ്രമുഖ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ബാങ്കിംഗ് കണക്ട് സേവനം ലഭ്യമാണ്.
കൂടാതെ 11 പേയ്മെന്റ് അഗ്രഗേറ്ററുകളുമായും ഈ പ്ലാറ്റ്ഫോം സംയോജിപ്പിച്ചിട്ടുണ്ട്. ഏകീകൃതമായ എ.പി.ഐകളും ടൂൾകിറ്റുകളും ഉപയോഗിച്ച് പേയ്മെന്റ് അഗ്രഗേറ്ററുകൾക്ക് വ്യാപാരികളെ വേഗത്തിൽ ഈ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാനാകും. സുരക്ഷിതവും പരസ്പരബന്ധിതവുമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്കുള്ള രാജ്യത്തിന്റെ ചുവടുമാറ്റത്തെ പിന്തുണയ്ക്കുന്ന റിസർവ് ബാങ്കിന്റെ പേയ്മെന്റ് വിഷൻ 2028'ന് അനുസൃതമായാണ് ബാങ്കിംഗ് കണക്ട്' പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |