
ബാലരാമപുരം: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം കലാകാരൻ സി.ബി ജിനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജ്ജാദ് സഹീർ അദ്ധ്യക്ഷത വഹിച്ചു. എൽ.പി,യു.പി, ഹൈസ്കൂൾ,ഹയർസെക്കൻഡറി,കോളേജ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ജില്ലയിൽ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ്, ജില്ലാ ട്രഷറർ രജി വാമദേവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |