
വെഞ്ഞാറമൂട്: ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.ഓട്ടോറിക്ഷയിലെ യാത്രക്കാരായ കണിയാപുരം സ്വദേശികളായ നസീർ,അൽഅമീർ,റസീന എന്നിവർക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച വൈകിട്ട് 6ന് എം.സി റോഡിൽ ആലുന്തറയ്ക്ക് സമീപം വച്ചായിരുന്നു അപകടം.എതിർദിശയിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ഒട്ടോറിക്ഷയിലെ യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി.വിവരമറിഞ്ഞെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |