ഏച്ചൂർ: ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ അംബേദ്ക്കർ ജന്മദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും സ്മൃതി സദസ്സും സംഘടിപ്പിച്ചു. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സനേഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കാണിച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി. വരുൺ, കെ. സുലേഖൻ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാനച്ചേരി: ഭാരതീയ ദളിത് കോൺഗ്രസ് കാനച്ചേരി നിലപ്പനകുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനശില്പി ഡോ. ബി.ആർ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ദളിത് കോൺഗ്രസ് നേതാവ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ, സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കെ. വിജിന, കെ. ബാലൻ, ഷിജുകുമാർ, നിഭ സുഭാഷ്, രമ, ദിനേശൻ, ശ്രീലേഷ്, മിനി, പുരുഷോത്തമൻ, സുകുമാരി, പത്മിനി, നളിനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |