ആറ്റിങ്ങൽ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ പുതിയതായി ആരംഭിക്കുന്ന ശ്രീനാരായണഗുരു ഫിലോസഫി ഡിപ്ലോമ കോഴ്‌സിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് ഐ.എച്ച്.ആർ.ഡി എഞ്ചിനിയറിംഗ് കോളേജിൽ നടക്കും. രാജ്യത്ത് ആദ്യമായാണ് ശ്രീനാരായണ ഗുരുവിന്റെ ഫിലോസഫിയും, ജീവിതവും സംബന്ധിച്ച് കോഴ്‌സ് ആരംഭിക്കുന്നതെന്ന് ശ്രീനാരായണ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. ജി.സുഗുണൻ പറഞ്ഞു. കോഴ്‌സിന്റെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരികരണ യോഗം 17ന് ഉച്ചകഴിഞ്ഞ് 3ന് ആറ്റിങ്ങൽ എഞ്ചിനിയറിംഗ് കോളേജിൽ ചേരുമെന്ന് അഡ്വ.ജി.സുഗുണൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |