SignIn
Kerala Kaumudi Online
Saturday, 25 April 2026 4.08 AM IST

പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ പെരുവഴിയിൽ

Increase Font Size Decrease Font Size Print Page
railvy

മുടപുരം:കൊവിഡ് കാലത്ത് നിറുത്തലാക്കിയ മധുര -പുനലൂർ,നാഗർകോവിൽ -കോട്ടയം ട്രെയിനുകളുടെ സ്റ്റോപ്പ് പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സ്റ്റോപ്പ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി ക്കും,എം.എൽ.എക്കും പെരുങ്ങുഴി റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇരവിപുരം,ഇടവ,ബാലരാമപുരം തുടങ്ങിയ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃരാരംഭിച്ചെങ്കിലും പെരുങ്ങുഴിയിൽ മാത്രം സ്റ്റോപ്പ് പുനഃരാരംഭിച്ചിട്ടില്ലെന്നാണ് പരാതി. ഇത് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു.

കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ തീരെ കുറവുള്ള പെരുങ്ങുഴിയിൽ ഈ പാസഞ്ചർ ട്രെയിനുകൾ കൂടി നിറുത്തലാക്കിയതോടെ യാത്രാദുരിതം ഏറി.

 പരാതികൾ മാത്രം
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്ലേറ്റ് ഫോമുകൾക്ക് പൊക്കവും നീളവും വർദ്ധിപ്പിച്ചെങ്കിലും ഫുട് ഓവർബ്രിഡ്ജ് നിർമ്മിച്ചിട്ടില്ല.

ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കാത്തതുകാരണം ഒരു പ്ലാറ്റ് ഫോമിൽ നിന്ന് മറ്റേ പ്ലാറ്റ് ഫോമിൽ എത്തണമെങ്കിൽ ഒരു കിലോമീറ്റർ ചുറ്റണം. യാത്രക്കാർക്ക് സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം പെരുങ്ങുഴി സ്റ്റേഷനിൽ ഇല്ലാത്തതും മറ്റൊരു പോരായ്മയാണ്.

പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് യാത്രാസൗകര്യം ഏർപ്പെടുത്താൻ കൊവിഡ് കാലത്ത് സ്റ്റോപ്പ് നിറുത്തലാക്കിയ എല്ലാ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തണം,യാത്രക്കാർക്ക് ടിക്കറ്റ് നൽകാൻ ടിക്കറ്റ് ഏജന്റിനെ നിയമിക്കണം --തുളസി കുഴിയം,സെക്രട്ടറി,റെയിൽവേ യൂസേഴ്സ് അസോസിയേഷൻ,പെരുങ്ങുഴി

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.