
തലശ്ശേരി: കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനും ലഹരി വിപത്തിനെതിരെ മാനസിക കരുത്ത് വളർത്തുന്നതിനുമായി കരാത്തെ ജഗ്ലിംഗ് എന്ന നവീന പരിശീലന പദ്ധതിയുമായി തലശ്ശേരി ജാപ്പനീസ് ബുഡോ കരാത്തെ ആന്റ് ജൂഡോ അക്കാഡമി. കരാത്തെ ജൂഡോ യോഗ തുടങ്ങിയ ആയോധനകലകളെയും ജഗ്ലിംഗിനെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതിക്ക് ഈ മാസം അവസാനവാരം തലശ്ശേരിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പരമ്പരാഗത കരാത്തെ മുറകൾക്കൊപ്പം ടെന്നീസ് ബോൾ ഉപയോഗിച്ചുള്ള ജഗ്ലിംഗ് കൂടി ഉൾപ്പെടുത്തിയാണ് ഈ പരിശീലന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രമുഖ കരാത്തെ പരിശീലകൻ സെൻസെയ് സി.എൻ.മുരളിയാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. വാർത്താസമ്മേളനത്തിൽ സെൻസെയ് സി എൻ.മുരളി, അക്കാഡമി ഉപദേശക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ, കെ.വി.ഗോകുൽദാസ്, ബാബുരാജ് പൊനോൻ, സെൻസായി പ്രകാശൻ, കെ.എസ്.വൈശാഖ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |