
കല്ലമ്പലം: ഡാൻസ് സംഘത്തെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഘത്തിലെ ഷെഫീക്ക്,അഭിലാഷ്,പ്രതാപ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ ഷെഫീക്കിന് ഗുരുതരമായി പരിക്കേറ്റു. ഉത്സവ പരിപാടിയ്ക്ക് പോകുകയായിരുന്ന ഡാൻസ് സംഘത്തെ യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം റോഡിൽ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ 5 ന് വെഞ്ഞാറമൂട് അമ്പലംമുക്കിലാണ് സംഭവം. പാലക്കാടുള്ള ഒരു ക്ഷേത്രത്തിലേയ്ക്ക് പരിപാടിയ്ക്ക് പോകുകയായിരുന്നു സംഘം. വഴി മദ്ധ്യേ ഇവർ സഞ്ചരിച്ചിരുന്ന ബസ് ഒരു കാറിൽ ഉരസി. തർക്കം പരിഹരിച്ച് മടങ്ങാൻ തുടങ്ങവേ സംഭവവുമായി യാതൊരുബന്ധവുമില്ലാത്ത ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നുവെന്നും സംഭവ ശേഷം
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് അധിക്ഷേപിച്ചതായും കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന പത്ര സമ്മേളനത്തിൽ സംഘം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |