
ആലപ്പുഴ : അത്യാധുനിക പരിശീലന സൗകര്യങ്ങളിൽ മികച്ച പരിശീലകരെ അണിനിരത്തി ആലപ്പുഴ വൈ.എം.സി.എയിൽ ബാഡ്മിന്റൺ അവധിക്കാല ക്ളാസുകൾ തുടങ്ങി. കൂടാതെ ടേബിൾ ടെന്നിസ്, ബാസ്‌ക്കറ്റ് ബാൾ, ചെസ്, തായ്‌ക്വോണ്ടോ, സൂംബ ഫിറ്റ്നസ്, മ്യൂസിക്, ഡ്രോയിംഗ്, പെയിന്റിംഗ് അക്കാഡമികളിൽ പ്രത്യേക പരിശീലവുമുണ്ടാകും. മ്യൂസിക് അക്കാഡമിയിൽ ഡ്രംസ്, ഗിറ്റാർ, വയലിൻ, കീബോർഡ്, വോക്കൽ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 8281228328, 0477 2262313, 2970485.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |