SignIn
Kerala Kaumudi Online
Saturday, 25 April 2026 4.23 AM IST

കെ.എസ്.ആർ.ടി.സി പെൻഷൻ പരിഷ്കരിക്കണമെന്ന്

Increase Font Size Decrease Font Size Print Page
1

കാട്ടാക്കട: 15വർഷമായി മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി പെൻഷൻ അടിയന്തരമായി പരിഷ്കരിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ വെള്ളനാട് യൂണിറ്റ് സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു. വെള്ളനാട് നളന്ദ കോളേജിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.മസ്താൻഖാൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി. വി.രത്‌നാകരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ആർ.ചന്ദ്രശേഖരൻ നായർ (രക്ഷാധികാരി),എം.ശ്രീകുമാരൻനായർ (പ്രസിഡന്റ്), പി.മോഹനൻ (വൈസ് പ്രസിഡന്റ്), ജെ.വത്സപ്പൻ (സെക്രട്ടറി),വി.രത്നാകരൻ (ജോ.സെക്രട്ടറി),എസ് ശശീന്ദ്രനാശാരി (ട്രഷറർ) എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് കോട്ടൂർ ജയചന്ദ്രനെയും സംസ്ഥാന കമ്മിറ്റിയിലേക്ക് ടി.കെ.സുഗതനെയും തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.