അമ്പലപ്പുഴ: പഴയനടക്കാവ് റോഡിലെ വാഹനാപകടങ്ങൾക്ക് കാരണം അനധികൃത കൈയേറ്റങ്ങളാണെന്ന് പരാതി. പുന്നപ്ര മുളക്കേപ്പറമ്പ് (നന്ദികാട്) ജി.രാധാകൃഷ്ണനാണ് റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.പഴയ നടക്കാവ് റോഡിൽ കപ്പക്കട പത്തിൽപ്പാലം മുതൽ കുറവൻതോട് വരെ അപകടങ്ങൾ പതിവാണ്. ഇവിടെ കൈയേറ്റം കാരണം റോഡിന് വീതി കുറവാണെന്നും അത് കാരണമാണ് വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നും പരാതിയിൽ പറയുന്നു. ഈ ഭാഗത്ത് ഞായറാഴ്ച പുലർച്ചെ ഓട്ടോവൈദ്യുത പോസ്റ്റിലിടിച്ച് യുവതി മരിച്ചിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥൻ ബൈക്ക് തട്ടി മരിച്ചത് 4 മാസം മുമ്പാണ്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന്റെ വീതി പരമാവധി യാത്രക്കാർക്ക് പ്രയോജനകരമാക്കണമെന്നതാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |