കൊച്ചി: തൃക്കാക്കര പൈപ്പുലൈൻ ജംഗ്ഷനിൽ കെ.എം.എം കോളേജിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡ് തകർത്തത് മിനിലോറി. ഉമ തോമസ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് രണ്ടുവർഷംമുമ്പ് നാലരലക്ഷംരൂപ മുടക്കി നിർമ്മിച്ചതാണിത്.
ഏപ്രിൽ 21ന് അർദ്ധരാത്രിയാണ് മിനിലോറിയുടെ ഭാഗം തട്ടി വെയ്റ്റിംഗ് ഷെഡിന്റെ സീലിംഗ് തകർന്നുവീണത്. കുറച്ചുഭാഗം എപ്പോൾ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയാണ്.
അശോക് ലൈലാൻഡ് ബഡാ ദോസ്ത് കവേഡ് പിക്കപ്പാണ് അപകടമുണ്ടാക്കിയതെന്ന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് തൃക്കാക്കര പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും മഴയും ഹെഡ്‌ലൈറ്റിന്റെ വെളിച്ചവുംമൂലം നമ്പർ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. കെ.എം.എം. കോളേജിലെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന വെയ്റ്റിംഗ് ഷെഡ്ഡാണിത്.
സംഭവം നടന്ന അന്നുതന്നെ വിവരം എം.എൽ.എ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിൽ ഉമ തോമസ് എം.എൽ.എയുടെ ഓഫീസ് 23ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |