കൊച്ചി: എറണാകുളം ആശിർഭവനിൽ കെ.സി.വൈ.എം സംസ്ഥാന സമിതി പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും വരാപ്പുഴ രൂപത സഹായ മെത്രാൻ ആന്റണി വാലുങ്കൽ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷനായി. മേയർ അഡ്വ. വി.കെ. മിനിമോൾ കേശദാന യജ്ഞത്തിന്റെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി കാസി പൂപ്പന, ആഗി മരിയ ജോസഫ്, സാം സണ്ണി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, രാജീവ് പാട്രിക്, ഫാ. എബിൻ ജോസ് വാരിയത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |