അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നിർമ്മിതബുദ്ധിയുടെ നൂതന സാദ്ധ്യതകളും പ്രയോഗങ്ങളും വിഷയമാക്കി ആറുദിവസത്തെ അദ്ധ്യാപക പരിശീലന പരിപാടി ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ദ്ധനും ഗവേഷകനുമായ ഡോ. ശൈലേഷ് ശിവൻ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷനായി. കേരളത്തിനകത്തും പുറത്തുനിന്നുമായി എൻജിനിയറിംഗ് ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള 250 അദ്ധ്യാപകർ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളിലെ ആറ് ഗവേഷകർ ക്ലാസുകൾ നയിക്കും. വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡോ. പോൾ പി. മാത്യു, ഡോ. സിയാമോൾ ചിറകരോട്ട്, ജിസ്മി മാത്യു, നിത്യ പോൾ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |