
ചോറ്റാനിക്കര: വെണ്ണിക്കുളം അങ്കണവാടിയുടെ 42-ാമത് വാർഷികവും അദ്ധ്യാപിക സെലീനയുടെ യാത്രഅയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എബി അനിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജുബിൽ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷെറിൻ സി. പോൾ, പഞ്ചായത്തംഗങ്ങളായ ബിന്ദു റെജി, എം.ഒ. സുനിൽ, ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ബെൻസൺ, ഗവ. ജെ.ബി. സ്കൂൾ ഹെഡ്മാസ്റ്റർ അരുൺകുമാർ, ബീന സജീന്ദ്രൻ, ദിൽഷാദ് എം.ജെ, ബാബു പി. കുരുവിള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |