
കൊച്ചി: കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് ആധുനിക സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ എറണാകുളം പാർക്ക് സെൻട്രലിൽ അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്ന നിർണയ ശില്പശാല സംഘടിപ്പിച്ചു. ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് പരിപാടി. കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധികൾ, ഗവേഷകർ, സംരംഭകർ, ഉദ്യോഗസ്ഥർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. കേര തൃശൂർ റീജിയണൽ പ്രൊജക്ട് ഡയറക്ടർ പി.ഉണ്ണിരാജ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് സി.തമ്പി മുഖ്യപ്രഭാഷണം നടത്തി. ശ്രീബാല അജിത്ത്, ജോൺ ജോസഫ് തേറാട്ടിൽ, വി.പി. സുധീശൻ, ഡോ.എ.കെ.ശ്രീലത, പി.എം. വിഷ്ണു നാരായണൻ, അശോക് കുര്യൻ പഞ്ഞിക്കാരൻ, എസ്.മഞ്ജുഷ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |