SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.35 AM IST

വിസ്മയം പകർന്ന് കീഴൂരിൽ പഞ്ചാരി അരങ്ങേറ്റം

Increase Font Size Decrease Font Size Print Page
panchari

നാലുവയസുകാരൻ തൊട്ടുള്ള എഴുപതുപേർ അണിനിരന്നു

കീഴൂർ : കീഴൂർ കളരി വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ കളരി ക്ഷേത്ര സന്നിധിയിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ആവേശാനുഭവമായി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും സീനിയർ ഡെപ്യുട്ടി പൊലീസ് സൂപ്രണ്ടുമായ ഡോ.വി ബാലകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
വാദ്യതിലകം തൃക്കണ്ണാട് രാജേഷ് മാരാരുടെ കീഴിൽ നാല് വയസ്സ് തൊട്ട് അറുപത്തെട്ടു വയസുവരെയുള്ള എഴുപതുപേരാണ് ചെണ്ടയിൽ വിസ്മയം തീർത്തത്.പഞ്ചാരിമേളം ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. മൂത്ത ചെട്ടിയാർശൻ അനുഗ്രഹ ഭാഷണം നടത്തി.തിടമ്പുനൃത്ത കലയിൽ സംസ്ഥാന ഫോക്‌ലോർ അവാർഡ് നേടിയ തൃക്കണ്ണാട് ത്രയംബേകശ്വര ക്ഷേത്ര കീഴ്ശാന്തി ഉപേന്ദ്രൻ അഗ്ഗിത്തായ, രാജേഷ് മാരാർ തൃക്കണ്ണാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്ഷേത്രം കോയ്മ തിലകൻ, എം.കെ.നിജേഷ് പണിക്കർ, മഹിളാസംഘം പ്രസിഡന്റ് കെ.പ്രസന്ന അശോകൻ, ട്രഷറർ കെ.അശോകൻ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.