
ന്യൂഡൽഹി: ചരിത്ര വിജയം നേടി ആദ്യമായി അധികാരത്തിലേറുന്ന പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി ആര്?
ഡൽഹിയിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം തിരക്കിട്ട ചർച്ചയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ.പി. നദ്ദ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവർ അടങ്ങിയ പാർലമെന്ററി ബോർഡ് യോഗം ചേർന്നു. ബംഗാൾ നേതാക്കളുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും തീരുമാനം. 9ന് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചതിനാൽ തീരുമാനം വൈകാനിടയില്ല.
നന്ദിഗ്രാം സീറ്റ് നിലനിറുത്തി മമതാ ബാനർജിയെ ഭവാനിപ്പൂരിൽ തോൽപ്പിച്ച മുൻ അനുയായിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കാണ് കൂടുതൽ സാദ്ധ്യത. 2020ൽ ബി.ജെ.പിയിലെത്തിയതു മുതൽ തൃണമൂൽ കോട്ടകൾ തകർക്കാനുള്ള ശ്രമത്തിലായിരുന്നു സുവേന്ദു.
ബംഗാളിൽ പാർട്ടിയെ വളർത്താൻ പങ്കുവഹിച്ച ദിലീപ് ഘോഷാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരു നേതാവ്. സുവേന്ദു കോൺഗ്രസിൽ നിന്ന് തൃണമൂലിലെത്തി ബി.ജെ.പിയിൽ വന്ന നേതാവാണ്. എന്നാൽ ദിലീപ് ഘോഷിന് ആർ.എസ്.എസ് പശ്ചാത്തലമുണ്ട്.
സംസ്ഥാന
അദ്ധ്യക്ഷനും
സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടാചാര്യ, മുൻ രാജ്യസഭാ എം.പിയും നടിയുമായ രൂപ ഗാംഗുലി, മുതിർന്ന നേതാവ് സ്വപൻ ദാസ്ഗുപ്ത തുടങ്ങിയവരാണ് സാദ്ധ്യതാ പട്ടികയിലെ മറ്റ് നേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |