
കോട്ടയം : കാർഷിക മേഖലയിലെ സമഗ്രമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കൃഷി വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് കൊട്ടാരം, അനിൽ മലരിക്കൽ, സന്തോഷ് ചാന്നാനിക്കാട്, റെജിമോൻ, റോയി ജോൺ ഇടയത്തറ, റാഷിദ് പൂഞ്ഞാർ, പള്ളം ജോർജ്, രതീഷ് തിരുമേനി, റജി തമ്പുരാൻ, രമേശൻ കാണക്കാരി, പി.എം മനോഹരൻ, ടോമി കലമറ്റം, പാപ്പച്ചൻ നേര്യംപറമ്പിൽ, ജോയിസ് വാഴക്കാല, കുര്യൻ മാത്യു, പി.എ മനോജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
