
കോട്ടയം : വാടക വീട്ടിലെ ജീവിതത്തിൽ നിന്ന് മോചനമെന്ന സ്വപ്നമായിരുന്നു അതുൽ രാജിനെന്നും. വീട്ടുജോലി ചെയ്ത് കഷ്ടപ്പെടുന്ന അമ്മയെ നന്നായി നോക്കണം. മിടുക്കരായ അനിയന്മാരെ പഠിപ്പിക്കണം. നല്ലൊരു വീട് വയ്ക്കണം. കുന്നോളം സ്വപ്നങ്ങളുമായി ബി.ഡി.എസിന് ചേർന്നതെങ്കിലും കാത്തുവച്ച ദുർവിധി മറ്റൊന്ന്. മൂന്ന് മാസത്തേയ്ക്ക് കോഴിക്കോട് ഒരു വീട്ടിൽ ജോലിയ്ക്ക് പോയിരിക്കുകയാണ് അതുലിന്റെ അമ്മ ശാലിനി. അതുലിന് പരിക്ക് പറ്റിയെന്ന് മാത്രമേ ശാലിനിയെ അറിയിച്ചിട്ടുള്ളൂ. വേനലവധി തീരും മുന്നേ മക്കളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം കൂടി സംഘടിപ്പിക്കാനായിരുന്നു ശാലിനിയുടെ കഷ്ടപ്പാട്. പക്ഷേ, എല്ലാ പ്രതീക്ഷകളും ഒറ്റ നിമിഷത്തിലാണ് കൊഴിഞ്ഞു പോയത്. പഠനത്തിൽ മിടുക്കനായതിനാൽ അദ്ധ്യാപകർക്കും നല്ലതേ പ്രിയപ്പെട്ട ശിഷ്യനെപ്പറ്റി പറയാനുള്ളൂ. കഷ്ടപ്പാടിനിടയിലും നല്ല മാർക്കോടെയാണ് പത്താം ക്ളാസും, പ്ളസ്ടുവും ജയിച്ചത്. പതിറ്റാണ്ടുകളായി ചാമംപതാലിൽ വാടകയ്ക്ക് താമസിക്കുന്ന കുടംബം, വീട് വയ്ക്കാനായി സ്ഥലവും വാങ്ങിയിട്ടുണ്ട്. സഹോദരന്മാരായ അബിനും, അജയും പഠനത്തിൽ മിടുക്കരാണ്. അബിൻ പോളിടെക്നികിനും, അജയ് ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വീട് പണി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ശാലിനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |